കെഎസ്എസ്പിയു ജില്ലാ മാര്‍ച്ചും ധർണയും നടത്തി
1460423
Friday, October 11, 2024 5:02 AM IST
മലപ്പുറം: പെന്ഷന് പരിഷ്കരണ, ക്ഷാമാശ്വാസ കുടിശികകള്‍ ഉടന്‍ അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്(കെഎസ്എസ്പിയു) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധർണയും നടത്തി.
മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നടന്ന ധര്‍ണ കെഎസ്എസ് പിയു സംസ്ഥാന സെക്രട്ടറി കെ. കെ വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. കുഞ്ഞുണ്ണി നായര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ദാമോദരന്‍, എം. കെ ദേവകി, ജില്ലാ സെക്രട്ടറി ടി.കെ. നാരായണന്, വൈസ് പ്രസിഡന്റ് എല്‍.ജെ. ആന്റണി, കെ. ടി. അലി അസ്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. സ്കറിയ എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് ജില്ലാ വൈസ് പ്രസിഡന്റ് വി. എസ്. രത്നമ്മ , ജോ. സെക്രട്ടറിമാരായ കെ. കെ. രാമചന്ദ്രന്, എം. ജെ. ജേക്കബ്, ട്രഷറര്‍ രാജന് തയ്യില്‍ എന്നിവര്‍ നേതൃത്വം നല്കി.