ഗാന്ധിദർശൻ കലോത്സവം നടത്തി
1460421
Friday, October 11, 2024 5:02 AM IST
പെരിന്തൽമണ്ണ: ജില്ലയിലെ ആദ്യ ഗാന്ധിദർശൻ കലോത്സവം പെരിന്തൽമണ്ണ ഉപജില്ലയിൽനടന്നു.ചെറുകര എയുപി സ്കൂളിൽ വച്ച് നടന്ന കലോത്സവം ഏലംകുളം പഞ്ചായത്തിന്റെ പ്രസിഡന്റ് ചുമതല വഹിക്കുന്ന എൻ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ. വിജയലക്ഷ്മി, പ്രധാനാധ്യാപിക ഇ എസ്. ബിന്ദു, എഇ കുഞ്ഞുമൊയ്തു, ജില്ലാ കൺവീനർ പി. കെ. നാരായണൻ നായർ, എൻ.പി. മുരളി, പി. രാജേഷ്, കൺവീനർ രജനി ഹരിദാസ്, സി.സുനിൽ, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഒന്പത് ഇനങ്ങളിൽ നടത്തിയ മത്സരങ്ങളിൽ 700 കുട്ടികൾ പങ്കെടുത്തു.
16 പോയിന്റ് നേടി യുപി വിഭാഗത്തിൽ എഎംയുപിഎസ് പൂവത്താണി ഒന്നാം സ്ഥാനവും 14 പോയിന്റ് നേടി ജിഎച്ച്എസ്എസ് കുന്നക്കാവ് രണ്ടാം സ്ഥാനവും 12 പോയിന്റ് നേടി ഡിയുഎച്ച്എസ്എസ് തൂത മൂന്നാം സ്ഥാനവുംനേടി.
ഹൈസ്കൂൾ വിഭാഗത്തിൽ 20 പോയിന്റ് വീതം നേടി ജിഎച്ച്എസ്എസ് കുന്നക്കാവ്, പ്രസന്റേഷൻ ഹൈസ്കൂൾ പെരിന്തൽമണ്ണയും ഒന്നാം സ്ഥാനം പങ്കിട്ടു.
19 പോയിന്റ് നേടിയ ഡിയുഎച്ച്എസ്എസ് രണ്ടാം സ്ഥാനവും16 പോയിന്റ് നേടി ജിജിവിഎച്ച്എസ്എസ് പെരിന്തൽമണ്ണ മൂന്നാം സ്ഥാനവും നേടി. ഏലംകുളംഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ. വിജയലക്ഷ്മി സമ്മാനദാനം നിർവഹിച്ചു.