യുഡിവൈഎഫ് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു
1459930
Wednesday, October 9, 2024 7:05 AM IST
മലപ്പുറം: ക്രിമിനല്‍ പോലീസ്-സംഘ് പരിവാര്‍- മാഫിയാ സര്‍ക്കാര്‍ കൂട്ടുകെട്ടിനെതിരേ ഇന്ന് യുഡിവൈഎഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചിന്റെ പേരില്‍ നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരേ യൂത്ത് ലീഗ് മലപ്പുറത്ത് പ്രതിഷേധിച്ചു.
മലപ്പുറം ടൗണ്‍ ഹാളില്‍ നിന്നാരംഭിച്ച പ്രകടനത്തിന് മലപ്പുറം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, വൈസ് പ്രസിഡന്റുമാരായ ഹുസൈന് ഉള്ളാട്ട്, ബാസിഹ് മോങ്ങം, സലാം വളമംഗലം, ഷമീർ ബാബു, സെക്രട്ടറിമാരായ റബീബ് ചെമ്മങ്കടവ്, ശിഹാബ് തൃപ്പനച്ചി, ശിഹാബ് അരീക്കത്ത്, സിദ്ദീഖലി, സദാദ് കാമ്പ്ര കമ്മിറ്റി അംഗങ്ങളായ സി.പി. സാദിഖലി, സുഹൈല്‍ പറമ്പന്‍, സബാഹ് പരുവമണ്ണ, സഹല്‍ വടക്കുംമുറി, ഫൈസല്‍ ആനക്കയം, വി.പി. റിയാസ്, ആഷിഖ് പള്ളിമുക്ക് എന്നിവർ നേതൃത്വം നല്കി.
എടക്കര: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുഡിവൈഎഫ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യുഡിവൈഎഫ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടക്കര ടൗണില്‍ പ്രകടനവും ധര്‍ണയും നടത്തി.
ധര്‍ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് കരുളായി ഉദ്ഘാടനം ചെയ്തു. യുഡിവൈഎഫ് നിയോജക മണ്ഡലം ചെയര്മാന് പി. ജംഷിദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അമീര്‍ പൊറ്റമ്മല്‍, കെ.പി. ലുഖ്മാന്, റിയാസ് എടക്കര, കെ.പി. റമീസ്, മന്‍സൂര്‍, ഫൈസല്‍ മെസ്സി, സുലൈമാന്‍ കാട്ടിപ്പടി, ബാപ്പു ചരലില്‍, രാഹുല്‍ തേള്‍പ്പാറ എന്നിവര്‍ സംസാരിച്ചു. റാഷിദ്, ഫവാസ് ചുള്ളിയോട്, ഷുഹൈബ് മുത്തു, ജാഫര്‍ ചേരിയാടന്‍, മാഹിര്‍ മരുത, അജു മൂത്തേടം, സൈഫു ഏനാന്തി, വിനയന് ചുങ്കത്തറ, ഹാരിസ് മുണ്ടോടന്‍, അഷ്റഫ് ഐക്കാരന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
മഞ്ചേരി:യുഡിവൈഎഫ് ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ, കൺവീനർ പി. കെ. ഫിറോസ് എന്നിവരടക്കമുള്ള നേതാക്കളെ നിയമസഭാ മാർച്ചിൽ അന്യായമായി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലം യുഡിവൈഎഫ് മഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മഹ്റൂഫ് പട്ടർക്കുളം, ഷൈജൽ അമയൂർ, സജറുദ്ധീൻ മൊയ്തു, സാദിഖ് കൂളമടത്തിൽ, ശിഹാബ് പയ്യനാട്, ഇക്ബാൽ വടക്കാങ്ങര, വി.ടി. ഷഫീഖ്, ബാവ കൊടക്കാടൻ, ഹനീഫ പാമ്പാടാൻ, കൃഷ്ണദാസ് വടക്കയിൽ, രോഹിത് പയ്യനാട്, ജദീർ മുള്ളമ്പാറ, എൻ. പി. ബിസ്മി, സൽമാൻ ചെറുകുളം, സി.പി. ആലിക്കുട്ടി,അബൂബക്കർ നെല്ലിക്കുത്ത്, റഷീദ് വല്ലാഞ്ചിറ, എ.പി. ശിഹാബ്, വെള്ളരങ്ങൽ, ഇബ്രാഹിം പുല്ലഞ്ചേരി, മുഹമ്മദലി വീമ്പൂർ, ആരിഫ് നെല്ലിക്കുത്ത് നേതൃത്വം നൽകി.