വൈദ്യുതി ഉപഭോക്തൃ സൗഹൃദ സംഗമം സംഘടിപ്പിച്ചു
1459927
Wednesday, October 9, 2024 7:05 AM IST
പെരിന്തൽമണ്ണ: കെഎസ്ഇബി ലിമിറ്റഡ് ഉപഭോക്തൃ സേവന വാരാചരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഇലക്ട്രിക്കൽ ഡിവിഷൻ ഉപഭോക്തൃ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ കെഎസ്ടിഎ ഹാളിൽ വച്ച് നടന്ന പരിപാടി മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.
മഞ്ചേരി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ടി.എസ്. ജയശ്രീ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ(ഏലംകുളം), ജമീല ചാലിയത്തൊടി (കീഴാറ്റൂർ), സയീദ ടീച്ചർ (അങ്ങാടിപ്പുറം), ഉമ്മുകുത്സു ചക്കച്ചൻ (പുഴക്കാട്ടിരി), സുഹറാബി കാവുങ്ങൽ (മക്കരപ്പറമ്പ്), കെ.പി. സോഫിയ (താഴേക്കോട്), പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നംകലത്ത്, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. ഷാൻസി നന്ദകുമാർ, അമ്പിളി മനോജ് എന്നിവർ സംസാരിച്ചു.
പുതിയ കണക്ഷൻ, താരിഫ് മാറ്റം, കണക്റ്റഡ് ലോഡ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം തുടങ്ങിയ സേവനങ്ങളുടെ ലഘൂകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ച് അസിസ്റ്റന്റ് എൻജിനീയർ എസ്. രാഹുൽ, ഓൺലൈൻ സേവനങ്ങൾ സംബന്ധിച്ച് വി. അജയകുമാർ എന്നിവർ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി. മുഹമ്മദ് റഫീഖ് മോഡറേറ്ററായി. ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് അസിസ്റ്റന്റ് എൻജിനിയർ എം.അബ്ദുൾ അസീസ് മറുപടി നൽകി. പെരിന്തൽമണ്ണ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ വി.പി.ഹാജിറ സ്വാഗതവും മക്കരപ്പറമ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പോൾ ജെ പുത്തൂർ നന്ദിയും പറഞ്ഞു.
മഞ്ചേരി: ഉപഭോക്തൃ സേവന വാരാചരണത്തിന്റെ ഭാഗമായി മഞ്ചേരി വൈദ്യുതി ഭവന് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമം മുനിസിപ്പല്‍ ചെയര്പേഴ്സന് വി.എം.സുബൈദ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെ കൂടാതെ റസിഡന്‍ഷ്യല്‍ അസോസിയേഷന്, വ്യാപാരി വ്യവസായി എന്നിവരുടെ പ്രതിനിധികളും നിരവധി ഉപഭോക്താക്കളും പങ്കെടുത്ത പരിപാടിയില്‍ കെഎസ്ഇബിയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും ചര്‍ച്ചകളും ഉയര്‍ന്നുവന്നു.
അസി. എക്സിക്യൂട്ടീവ് എൻജിനിയര്‍ സി. ബൈജു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ ടി. എസ്. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസര്‍ സുരേഷ് ബാബു വിഷയാവതരണവും അസിസ്റ്റന്റ് എൻജിനിയര്‍ എം. കെ. അഫ്സല് സുരക്ഷാ ക്ലാസും അവതരിപ്പിച്ചു. പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹിമാന്, മഞ്ചേരി നഗരസഭ വൈസ് ചെയര്മാന് വി.പി. ഫിറോസ്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ജലാലുദ്ദീന്‍, പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കല്ലിയേങ്ങള് നുസ്രീന മോള്, സി. രഘുനാഥന് ആനക്കയം, മുനീര്‍ കാഞ്ഞിരകുയ്യന് എന്നിവർ സംസാരിച്ചു.