ഹോമിയോ ഡിസ്പെന്‍സറി എന്‍എബിഎച്ച് നിലവാരത്തിലേക്ക്
1459280
Sunday, October 6, 2024 5:17 AM IST
പുഴക്കാട്ടിരി: നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ പുഴക്കാട്ടിരി ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്‍സറി നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (എന്‍എബിഎച്ച്) നിലവാരത്തിലേക്ക് ഉയര്‍ത്തും.
പുഴക്കാട്ടിരി ഹോമിയോ ഡിസ്പെന്സറിയില് എന്‍എബിഎച്ച് പരിശോധനയുടെ ഭാഗമായി ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുല്‍സു ചക്കച്ചന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൂസക്കുട്ടി, ആരോഗ്യസമിതി അധ്യക്ഷ ശരണ്യസതീഷ്, വികസന സമിതി അധ്യക്ഷ ഖദീജ ബീവി, പഞ്ചായത്ത് അംഗം സുഹറ,
എച്ച്എംസി അംഗം കെ.പി. സാദിഖ്അലി എന്നിവര്‍ പ്രസംഗിച്ചു. ഡോ. ജിതിന്, ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ. പി. സീമ, അംഗങ്ങളായ ഡോ. റോഷ്നി പര്വീന്, ഡോ. സുജിത് രാജ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.