മാലിന്യമുക്ത കാമ്പയിന്; പുഴക്കാട്ടിരിയില്‍ പദ്ധതി സമര്‍പ്പണം
1459279
Sunday, October 6, 2024 5:17 AM IST
പുഴക്കാട്ടിരി: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്കരണ മേഖലയില്‍ വിദ്യാലയങ്ങള്‍ക്കായി നടപ്പാക്കിയ വിവിധ പദ്ധതികളുടെ സമര്‍പ്പണവും ഹരിത സ്ഥാപനങ്ങള്‍, ഹരിത വിദ്യാലയങ്ങള്‍ എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പാതിരമണ്ണ എഎല്‍പി സ്കൂളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചന്‍ ഉമ്മുകുല്‍സു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൂസക്കുട്ടി അധ്യക്ഷത വഹിച്ചു.
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശരണ്യ സതീഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഖദീജബീവി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റഫീഖ് ബാവ, പഞ്ചായത്ത് സെക്രട്ടറി എം. അബ്ദുള്‍ മജീദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.പി. സാദിഖലി, വാര്‍ഡ് മെന്പർമാരായ സുരേഷ് ബാബു, സുബൈദ, നജ്മുന്നീസ, കരുവാടി കുഞ്ഞാപ്പ, അസീസ് ചക്കച്ചന്‍, പാത്തുമ്മത്ത് സുഹ്റ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റബീന തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ജൈവമാലിന്യ സംസ്കരണത്തിനായി നിര്‍മിച്ച സോക്ക് പിറ്റ്, മഴവെള്ള സംഭരണി എന്നിവയുടെ ഉദ്ഘാടനവും വിവിധ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന് വിഷയത്തില്‍ ശുചിത്വമിഷന് ആര്‍പി ഫസലുദ്ദീന്‍ സദസുമായി സംവദിച്ചു. അധ്യാപകര്‍, രക്ഷിതാക്കള്‍ പ്രദേശവാസികള്‍, ഹരിതകര്‍മ സേന അംഗങ്ങള്‍, ജെംസ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലധികം പേര് പങ്കെടുത്തു.