കോണ്‍ഗ്രസ് നിരാഹാര സമരം തുടങ്ങി
1458146
Tuesday, October 1, 2024 8:28 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തില്‍ സ്ഥലംമാറ്റിയ ജീവനക്കാര്‍ക്ക് പകരം ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. പുതിയ ജീവനക്കാരെ നിയമിക്കുന്നത് വരെ സമരം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു.
ജില്ലാ നിര്‍വഹണ സമിതി അംഗം കെ.എസ്. അനീഷും മണ്ഡലം പ്രസിഡന്റ് കെ.ടി. ജബ്ബാറുമാണ് നിരാഹാര സമരം നടത്തുന്നത്. നഗരംചുറ്റി പ്രകടനമായി എത്തിയാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം തുടങ്ങിയത്. സമരം കെപിസിസി സെക്രട്ടറി കെ. പി. അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. പി. ഷഹര്ബാന്, സി.പി. അജിത് കൃഷ്ണകുമാര്‍, അബ്ദുള്‍ ഖാദര്‍, പി.ടി. മാത്യു, മോഹനന് നമ്പൂതിരി, ലിജോ, വിപിന്‍ പുഴക്കല്‍, അനന്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് സിബി ടീച്ചര്‍, പ്രകാശന്, കെ.ടി. സുരേഷ്, കേശവദാസ്, സുഹൈല്ബാബു, സി.പി. മനാഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.