മഞ്ചേരി മെഡിക്കല്‍ കോളജിന് സ്ഥലം ഏറ്റെടുക്കല്‍; നിവേദനം നല്കി
1458140
Tuesday, October 1, 2024 8:28 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിന് വേട്ടേക്കോട് കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദ് അലി, ഇ. ടി. മുഹമ്മദ് ബഷീര്‍ എംപിക്ക് നിവേദനം നല്കി.
ആശുപത്രി വികസന സമിതിയുടെ യോഗതീരുമാനപ്രകാരം എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു സബ് കമ്മിറ്റി രൂപീകരിക്കുകയും വേട്ടേക്കോട് ഭൂമി കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഭൂവുടമകളുമായി സംസാരിച്ച് 25 ഏക്കര്‍ സൗജന്യമായും 25 ഏക്കര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കും നല്കാന് സമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ മെഡിക്കല്‍ കോളജിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന എല്ലാ വിഭാഗങ്ങളും നിലനിര്‍ത്തി സര്‍ക്കാരിന് അധിക ബാധ്യത വരാത്ത വിധത്തില്‍ തന്നെ ഭൂമി ഏറ്റെടുക്കാന്‍ കഴിയുമെന്നും ഇതിന് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാക്കിയെടുക്കണമെന്നു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.