"തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കണം’
1454364
Thursday, September 19, 2024 5:09 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ നിന്ന് കൊച്ചുവേളി വരെ പോകുന്ന ട്രെയിന്‍ നമ്പര്‍ 16350 രാജ്യറാണി എക്സ്പ്രസിനു തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്കി.
നിലമ്പൂരിലുള്ളവര്‍ക്ക് ഒരുപാട് ബന്ധുക്കളും അതുപോലെ വിവിധ ക്രിസ്ത്യന്‍ സഭകളുടെ ആസ്ഥാനവും തിരുവല്ലയില്‍ ആയതിനാല്‍ തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കുന്നത് പ്രയോജനകരമാകും. പ്രസിഡന്റ് അമീര്‍ പൊറ്റമ്മല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് കരുളായി ഉദ്ഘാടനം ചെയ്തു. ടി.എം.എസ്. ആഷിഫ്, എ.പി. അര്ജുന്, അനീഷ് കാരക്കോട്, നൗഷാദ് പുളിക്കലങ്ങാടി, റിയാസ് എടക്കര, സൈഫു എനാന്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.