ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ് അസോസിയേഷന് സമ്മേളനത്തിന് സ്വാഗതസംഘമായി
1454362
Thursday, September 19, 2024 5:04 AM IST
പെരിന്തല്‍മണ്ണ: കേരളാ സ്റ്റേറ്റ് ബാര്‍ബര്‍, ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന് മലപ്പുറം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഇതുസംബന്ധിച്ച യോഗം പെരിന്തല്‍മണ്ണ അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ഉമ്മര്‍ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. റിയാസ്, ട്രഷറര്‍ എന്‍. സി. ഫിറോസ്, സംസ്ഥാന നേതാക്കളായ നാസര്‍ ബാപ്പു, റസാക്ക്, മന്‍സൂര്‍ ഫൈസല്‍, ജില്ലാ ഭാരവാഹികളായ എന്‍.കെ. ജാഫര്‍, കെ.കെ. മൊയ്തീന്,
പി.കെ. ഷംസുദീന്‍ മുഹമ്മദ്, ഒ.വി. താഹിര്‍, സീനിയര്‍ നേതാക്കളായ കെ.പി. ബാവ, സി. വിജയന്, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ബ്ലോക്ക്, താലൂക്ക് നേതാക്കള്‍ പ്രസംഗിച്ചു.2025 ജനുവരി 28ന് പെരിന്തല്‍മണ്ണ അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ സമ്മേളനം നടക്കും.