നിപ: സര്‍വേ പൂര്‍ത്തിയായി
1454361
Thursday, September 19, 2024 5:04 AM IST
വണ്ടൂര്‍: നിപ്പ മരണവുമായി ബന്ധപ്പെട്ട് പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള തിരുവാലി പഞ്ചായത്ത് പരിധിയിലെ സര്‍വേ പൂര്‍ത്തിയായി. മൂന്നാം ദിവസമായ ഇന്നലെ എട്ടു ടീമുകള്‍ ചേര്‍ന്ന് 110 വീടുകളിലാണ് സര്‍വേ നടത്തിയത്. തിരുവാലി പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബംഗുളൂരുവില്‍ വിദ്യാര്‍ഥിയുമായ 24 കാരനാണ് നിപ പിടിപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കണ്ടെയ്മെന്റ് സോണുകളിലെ വീടുകളിലെത്തി മാസ് സര്‍വേ തുടങ്ങിയത്.
ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് സര്‍വേ നടത്തിയത്. മൂന്നാം ദിനത്തില്‍ തിരുവാലി പഞ്ചായത്തിലെ സര്‍വേക്കിടെ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വണ്ടൂര്‍ പഞ്ചായത്തിലും സര്‍വേ പൂര്‍ത്തിയായി. മൂന്നു വാര്‍ഡുകളിലെ 501 വീടുകളിലാണ് ഇന്നലെ സര്‍വേ നടത്തിയത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന് അവലോകന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഹസ്കര്‍ അധ്യക്ഷത വഹിച്ചു. മൂന്നു ദിവസങ്ങളില്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളിലായി ആകെ 2661 വീടുകളിലാണ് സര്‍വേ നടത്തിയത്. മൊത്തം 56 പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇന്നലെ 10 പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, വൈസ് പ്രസിഡന്റ് പട്ടിക്കാടന്‍ സിദ്ദീഖ്, ബ്ലോക്ക് അംഗം വി. ശിവശങ്കരന്, സി.ടി.പി. ജാഫര്‍, ഇ. തസ്നിയ ബാനു, വി. ജ്യോതി, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഉമ്മര്‍ പള്ളിയാളി, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.