പൂര്‍വ വിദ്യാര്‍ഥി സംഗമം
1454357
Thursday, September 19, 2024 5:04 AM IST
നിലമ്പൂര്‍: എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1992-93 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥി കൂട്ടായ്മയുടെ സംഗമം എരഞ്ഞിമങ്ങാട് മഹാഗണി ഹാളില്‍ നടത്തി.
സ്കൂളിലെ ആദ്യകാല അധ്യാപിക എ. നിര്‍മല സംഗമം ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കള്‍ പരമാവധി സ്നേഹം മക്കള്‍ക്ക് നല്കിയാല് സമൂഹമാധ്യമങ്ങളുടെ അതിപ്രസരത്തില്‍ അടിമപ്പെടുന്ന മക്കളെ ഒരു പരിധി വരെ നിയന്ത്രിക്കാനാകുമെന്ന് അവര്‍ പറഞ്ഞു. ഹബീബ് റഹ്മാന് തോണിക്കടവന്‍ അധ്യക്ഷത വഹിച്ചു.
സി. സൂര്യപ്രകാശ്, എ. നിഷാബി, ബിന്‍സി ജെയിംസ്, രമേശന് ആനപ്പാന്‍, ജാഫര്‍ കല്ലട, റഷീദ് അക്കര, കെ.ടി. റജീന, സി. ഫസീല, പി.കെ. ഹാരിസ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.