കിഡ്നി, കാൻസർ രോഗികൾക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കി നഗരസഭാ കൗൺസിലർ
1453876
Tuesday, September 17, 2024 7:04 AM IST
എരവിമംഗലം: കിഡ്നി, കാൻസർ രോഗികൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ പദ്ധതി നടപ്പാക്കി നഗരസഭാ കൗൺസിലർ. കെ. പി. ഹുസൈൻ റിയാസാണ് ഈ മാതൃക പദ്ധതി തുടങ്ങിയത്. പത്തൊമ്പതാം വാർഡായ എരവിമംഗലത്ത് ഉത്രാട ദിനത്തിലാണ് കൗൺസിലർ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികൾ ഹരിതകർമസേന അംഗങ്ങൾ ഉൾപ്പെടെ 30 പേർക്ക് ഓണപ്പുടവുകളും നൽകി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ഓണപ്പുടവ വിതരണ ഉദ്ഘാടനം സി. എം.ഉണ്ണികൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. കൗൺസിലർ ഹുസൈൻ റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആനമങ്ങാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സൈദുമ്മർ, ബാലചന്ദ്രൻ മാസ്റ്റർ,പി.പി. വിനീഷ് , പ്രഭാകരൻ, ചന്ദ്രമോഹനൻ, ഷഫീക് , കെ.പി. അനീഷ്. തുടങ്ങിയവർ സംസാരിച്ചു.