ട്രെയിനിൽ നിന്ന് വീണ് വയോധികൻ മരിച്ചു
1453642
Monday, September 16, 2024 10:49 PM IST
താഴെക്കോട്: ട്രെയിനിൽ നിന്ന് വീണ് വയോധികൻ മരിച്ചു. താഴെക്കോട്ടെ കെ. എം. ടി. അബ്ദുൽ റസാഖ് ഹാജി (74) യാണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് തുരന്തോ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവേ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു.
മൃതദേഹം താഴെക്കോട് കാപ്പുപറമ്പിലെ വീട്ടിൽ കൊണ്ടുവന്ന് പൊതുദർശനത്തിന് വച്ച ശേഷം ഉച്ചക്ക് രണ്ടിന് കാപ്പുപറമ്പ് സലഫി മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.പിതാവ്: പരേതനായ കെ.എം. ടി. മുഹമ്മദ്കുട്ടി ഹാജി.
ഭാര്യ: സുഹറ. മക്കൾ: ഇബ്രാഹിം ഫൈസൽ ( ഏറനാട് പെയിന്റ്സ്, മലപ്പുറം), ഹസനത്ത് ഫെമി (ബംഗളൂരു), ഫാത്തിമ ഫെസി (കുവൈത്ത് ). മരുമക്കൾ: ഹനാൻ , ഹബീബ് , സൂരജ്.