ഓണാഘോഷം നടത്തി
1453495
Sunday, September 15, 2024 5:18 AM IST
വഴിക്കടവ്: എം.കെ. സിറ്റി വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മേലെ മൊടപ്പൊയ്കയില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
രാവിലെ എട്ടിന് മൊടപൊയ്ക അങ്ങാടിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയോടെയായിരുന്നു തുടക്കം. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഓണക്കളി, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.
ആഘോഷത്തില്‍ 300 ലേറെ പേര് പങ്കെടുത്തു. ആഘോഷ കമ്മറ്റി പ്രസിഡന്റ് സുജിത്ത് ടി. ബാബു, സുനില്‍ തേറയില്‍, ഷൈജന്‍ വല്ല്യാന, ആന്റോ പണൂര്,
ബിനു വാലടി, ബിനോയ് മറുകംമൂട്ടില്, അനൂപ് പണൂര്, ടി.എം. തോമസ്, സുനീഷ് തേറയില്‍, അനീഷ് പണൂര്, അനുഷ ബിനു, ദര്‍ശന സുനീഷ് എന്നിവര്‍ നേതൃത്വം നല്കി.