നിലമ്പൂരില്‍ ഒപി ടിക്കറ്റ് വര്‍ധനയില്‍ പ്രതിഷേധം
1453269
Saturday, September 14, 2024 5:09 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒപി, അത്യാഹിത വിഭാഗം ടിക്കറ്റിനും സന്ദര്‍ശക പാസിനും അമിതനിരക്ക് ഏര്‍പ്പെടുത്തിയ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ജനദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ആശുപത്രി പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം എസ്ഡിപിഐ നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് റഫീഖ് പയ്യാനക്കുത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സെക്രട്ടറി നൗഷാദ്, കെ. കെ. മുഹമ്മദ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.