ഇംഗ്ലീഷ് ഫെസ്റ്റ്: കുറ്റിപ്പുറം എംഇഎസ് സ്കൂളിന് ഓവറോള്‍ കിരീടം
1453265
Saturday, September 14, 2024 5:09 AM IST
പുത്തനങ്ങാടി: സിബിഎസ്ഇ സഹോദയ സ്കൂള്‍ കോംപ്ലക്സ് മലപ്പുറം റീജ്യൺ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റ് "ലിങ്ക്വ ഫാന്റ 24' പുത്തനങ്ങാടി സെന്റ് ജോസ്ഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സമാപിച്ചു.
253 പോയിന്റുകള്‍ നേടി കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിംഗ് കോളജ് കാമ്പസ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാംസ്ഥാനം നേടി. 250 പോയിന്റുകളുമായി കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടും 214 പോയിന്റുകളോടെ തിരൂര്‍ ബെഞ്ച്മാര്‍ക് ഇന്റര്‍നാഷണല്‍ സ്കൂള്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി.
മൂന്ന് മുതല്‍ 12 വരെയുള്ള കുട്ടികളെ നാല് വിഭാഗങ്ങളാക്കിയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ജില്ലയിലെ 53 സിബിഎസ്ഇ വിദ്യാലയങ്ങളില്‍ നിന്നായി 1900 കുട്ടികള്‍ പങ്കെടുത്തു. പൊതുവിഭാഗം ഇംഗ്ലീഷ് ഹ്രസ്വചിത്രം മത്സരത്തില്‍ എംഇഎസ് കുറ്റിപ്പുറം ഒന്നും ജെംസ് പബ്ലിക്
സ്കൂള്‍ രണ്ടും സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ കോട്ടക്കല്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനം സഹോദയ ജനറല്‍ സെക്രട്ടറി എം. ജൗഹര്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഫാ. നന്നം പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. സഹോദയ മുഖ്യരക്ഷാധികാരി കെ. ഉണ്ണികൃഷ്ണന് ഓവറോള്‍ ട്രോഫികള്‍ സമ്മാനിച്ചു. ഐടി കോ ഓര്‍ഡിനേറ്റര്‍ പി. നിസാര്‍ഖാന്‍ കാറ്റഗറി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ഫാ. അജോ ആന്റണി, ജോബിന് സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.