മദ്യനിരോധന സമിതിയുടെ സമര പന്തല്‍ യൂത്ത് ലീഗ് പുനര്‍നിര്‍മിച്ചു
1445119
Thursday, August 15, 2024 8:32 AM IST
മലപ്പുറം: ജില്ലാ ഭരണകൂടവും പോലീസും തടഞ്ഞ മദ്യനിരോധന സമിതിയുടെ സമരപന്തല്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പുനര്‍നിര്‍മിച്ച് നല്കി.
ഒരു വര്‍ഷമായി മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ മദ്യനിരോധന സമിതി നടത്തിവന്ന അനിശ്ചിതകാല സമരത്തിന്റെ പന്തല്‍ ശക്തമായ മഴയില്‍ തകര്‍ന്നിരുന്നു. മഴ ശമിച്ചതോടെ പന്തല്‍ പുനര്‍നിര്‍മിക്കുമ്പോള്‍ കഴിഞ്ഞദിവസം പോലീസ് തടഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് പന്തല്‍ നിര്‍മാണം മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുത്തത്. ഇന്നലെ രാവിലെ എട്ടുമണിയോടെ എത്തിയ മുസ്ലിംലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പന്തല്‍ പുനസ്ഥാപിച്ചു.
പല ദിക്കുകളില്‍ നിന്നു എന്തിനാണ് മലപ്പുറത്ത് വന്ന് മദ്യനിരോധന സമിതിയുടെ സംസ്ഥാന ഭാരവാഹികള്‍ സമരം ചെയ്യുന്നതെന്ന് ചോദിച്ചതിനുള്ള ഉദാഹരണമാണ് ജില്ലാ ഭരണകൂടവും പോലീസും തടഞ്ഞപ്പോള്‍ സമരത്തിന് പിന്തുണയുമായി യൂത്ത് ലീഗ് സഹപ്രവര്‍ത്തകര്‍ മുന്നോട്ടുവന്നതെന്ന് സമരസമിതി അംഗങ്ങള്‍ പറഞ്ഞു. സമരത്തെ തകര്‍ക്കാനാണ് ജില്ലാ ഭരണകൂടവും പോലീസും ശ്രമിക്കുന്നതെങ്കില്‍ മുസ്ലിം ലീഗും യൂത്ത് ലീഗും സമരത്തിന് പ്രത്യക്ഷപിന്തുണയുമായി രംഗത്തെത്തുമെന്നു യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു.
മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ബാവ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് ആമിയന്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സി.പി. സാദിഖലി, ജനറല്‍ സെക്രട്ടറി സുബൈര്‍ മുഴിക്കല്‍, ഭാരവാഹികളായ റഷീദ് കാളമ്പാടി, ഫെബിന് കളപ്പാടന്‍, ഈസ്റ്റേണ്‍ സലീം, പി.കെ. സക്കീര്‍ ഹുസൈന്, യൂസഫ് കൊന്നോല, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തറയില്‍ റഹ്മത്തുള്ള, സമീര്‍ കപ്പൂര്‍, സുഹൈല്‍ സാദ് പറമ്പന്‍, സി.കെ. അബ്ദുറഹിമാന് തുടങ്ങിയവര്‍ പങ്കെടുത്തു.