കരുവാരക്കുണ്ട്: ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി പയ്യാക്കോട്ടെ ആലിക്കല്‍ മൂസയുടെ വീടാണ് കാറ്റില്‍ തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ബന്ധുജനങ്ങളുടെ വീട്ടില്‍ പോയതിനാല്‍ ആളപായം ഉണ്ടായില്ല. വീടിന്റെ കഴുക്കോലും ഓടും വീടിനുള്ളിലേക്കാണ് തകര്‍ന്നു വീണത്. മേല്‍ക്കൂരയടക്കം നിലംപതിച്ച അവസ്ഥയിലാണ്.