പുലാമന്തോളില്‍ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്
1445112
Thursday, August 15, 2024 8:32 AM IST
പുലാമന്തോള്‍ : പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പഞ്ചായത്തുതല ശില്പശാല ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തി.
ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം ചെയ്യുന്നതിനും 2024-25 വര്‍ഷത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനുമായാണ് ശില്പശാല സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി. സാവിത്രി അധ്യക്ഷയായിരുന്നു.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. മുഹമ്മദ് മുസ്തഫ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ടി. നസീറ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. ബിനുരാജ്, അസിസ്റ്റന്റ് സെക്രട്ടറി എ. മുരളീധരന്, പെരിന്തല്‍മണ്ണ ബ്ലോക്ക് ആര്‍പി ഗോപാലന്, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എസ്. സുനില്‍കുമാര്‍, വാര്‍ഡ് മെംബര്‍മാര്‍, ബ്ലോക്ക് ജിഇഒ ബിനുകുമാര്‍, ബ്ലോക്ക് ആര്‍ജിഎസ്എ കോ ഓര്‍ഡിനേറ്റര്‍മാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഘടകസ്ഥാപന മേധാവികള്‍, സ്കൂള്‍ പ്രധാനാധ്യാപകന്മാര്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.