പയ്യനാട് ഹോമിയോ ആശുപത്രിയില്‍ സായാഹ്ന ഒപി ആരംഭിച്ചു
1445108
Thursday, August 15, 2024 8:32 AM IST
മഞ്ചേരി: പയ്യനാട് ഹോമിയോ ആശുപത്രിയില്‍ സായാഹ്ന ഒ.പി ആരംഭിച്ചു. മഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ഒന്ന് മുതല്‍ വൈകിട്ട് ആറ് വരെയാണ് സായാഹ്ന ഒ.പി പ്രവര്‍ത്തിക്കുക.
മൂന്ന് ഡോക്ടര്‍മാരുടെ സേവനവും ഫാര്‍മസി സൗകര്യവും ലഭ്യമാകും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് വരെയായിരുന്നു നേരത്തെ ഒ.പി പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് ഡോക്ടര്‍മാരാണ് ഈ സമയം രോഗികളെ പരിശോധിക്കുക.
ദിനംപ്രതി 100 മുതല്‍ 200 വരെ രോഗികള്‍ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. സായാഹ്ന ഒ.പി. ആരംഭിക്കുന്നതോടെ കൂടുതല്‍ രോഗികള്‍ക്ക് ആശ്വാസമാകും. 25 കിടക്കകളും ആശുപത്രിയിലുണ്ട്. സൂപ്രണ്ട് ഡോ. എം. മുബഷിറ അധ്യക്ഷത വഹിച്ചു. ആര്‍എംഒ ഡോ. ഷഫീന മുഹമ്മദ് കോയ, നഴ്സിംഗ് അസിസ്റ്റന്റ് മുഹമ്മദലി, ഫാര്‍മസിസ്റ്റ് സജീവ് എന്നിവര്‍ പ്രസംഗിച്ചു.