ജലബജറ്റ്: കണ്വന്ഷന് നടത്തി
1444859
Wednesday, August 14, 2024 7:51 AM IST
കാളികാവ്: ജലബജറ്റ് പദ്ധതിയുടെ ബ്ലോക്ക്തല കണ്വന്ഷന് കാളികാവ് ബ്ലോക്ക് ഹാളില്‍ നടത്തി. കാളികാവ് ബ്ലോക്ക് ഓഫീസിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മു നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് നസീമ ബീഗം അധ്യക്ഷതവഹിച്ചു. കാളികാവ് ബ്ലോക്ക് ജിഇഒ പ്രശാന്ത്, നവകേരളം കര്‍മ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.വി.എസ്. ജിതിന് എന്നിവര്‍ ജല ബജറ്റ് തയാറാക്കുന്നത് സംബന്ധിച്ച് ക്ലാസെടുത്തു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ, ബ്ലോക്ക് മെന്പര്‍മാരായ കെ. രാജന്, റഫീഖ, പി.എം. ബിജു, പി.എം. ഷഹനാസ് എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, തൊഴിലുറപ്പ് എഇ, കൃഷി ഓഫീസര്‍, ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.