വേതനം ദുരിതാശ്വാസ നിധിയിലേക്ക്
1444522
Tuesday, August 13, 2024 4:54 AM IST
നിലമ്പൂര്‍: ഓട്ടോ ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ വേണ്ടി വയനാടിന് ഒരു കൈത്താങ്ങ് എന്ന പേരില്‍ നിലമ്പൂര്‍ ഏരിയായിലെ ഓട്ടോ ടാക്സി തൊഴിലാളികളാണ് ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച കാമ്പയിന്റെ ഭാഗമായി സ്വരൂപിച്ച സഹായനിധി ജില്ലാ കമ്മിറ്റിക്ക് കൈമാറി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജോര്‍ജ് കെ. ആന്റണിക്ക് ഓട്ടോ ടാക്സി യൂണിയന് ഏരിയ സെക്രട്ടറി സി. സൂര്യപ്രകാശ് ഏരിയ പ്രസിഡന്റ് വി.കെ. ശ്രീധരന് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ റിയാസ് കാവാട്, സുരേഷ് ആത്തൂര്‍, നിസാര്‍, ലിനീഷ് എന്നിവര്‍ പങ്കെടുത്തു.