മലപ്പുറം: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 15 ന് മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. റവന്യു മന്ത്രി കെ. രാജന് മുഖ്യാതിഥിയായിരിക്കും. രാവിലെ 8.30 ന് ചടങ്ങുകള്‍ ആരംഭിക്കും. ഒമ്പതിന് മന്ത്രി ദേശീയപതാക ഉയര്‍ത്തും.
പരേഡിന് എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. രാജേഷ് നേതൃത്വം നല്‍കും. സായുധ പോലീസ് ഇന്‍സ്പെക്ടര്‍ പി. ബാബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡറാകും. 34 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. രാവിലെ ഏഴിന് സിവില്‍ സ്റ്റേഷനില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ഥകള്‍ പങ്കെടുക്കുന്ന പ്രഭാതഭേരി ആരംഭിക്കും.