എടക്കര: മൂത്തേടം കാരപ്പുറം നെല്ലിക്കുത്തില്‍ കൃഷിയിടത്തിലിറങ്ങിയ ഒറ്റയാന് വ്യാപകമായി കൃഷി നശിപ്പിച്ചു. ഞായറാഴ്ച രാത്രി കാടിറങ്ങിയെത്തിയ കൊമ്പന് മുണ്ടമ്പ്ര അസീസിന്റെ തോട്ടത്തിലെ റബര്‍ മരങ്ങളാണ് നശിപ്പിച്ചത്.
ഇയാളുടെ തോട്ടത്തിലെ ഏഴ് റബര്‍ മരങ്ങളുടെ തൊലിയാണ് കാട്ടാന ചീന്തി നശിപ്പിച്ചത്. കഴിഞ്ഞ ദിവസവും പത്തിലധികം കാട്ടാനക്കൂട്ടം തോട്ടത്തിലെത്തി കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നതായി കര്ഷകന് പറയുന്നു.