കാലതാമസം നേരിടുന്നു : നിലമ്പൂര്‍ അടിപ്പാത നിര്‍മാണം: കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭത്തിന്
1444519
Tuesday, August 13, 2024 4:54 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വേ അടിപ്പാതയുടെ നിര്മാണത്തിനുണ്ടാകുന്ന കാലതാമസത്തിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ആറു മാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞു ആരംഭിച്ച റെയില്‍വേ അടിപ്പാതയുടെ പ്രവൃത്തി നാലുമാസം കഴിഞ്ഞിട്ടും ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല.
റോഡില്‍ വലിയ കുഴിയെടുത്ത് മാസങ്ങളായി ഗതാഗത സ്തംഭനം ഉണ്ടായിരിക്കുകയാണ്. നിലമ്പൂര്പൂക്കോട്ടുംപാടംകാളികാവ് ഭാഗം വഴി പോകുന്ന പെരുമ്പിലാവ് -തൃശൂര്‍ പാതയാണ് അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ കാരണം നാട്ടുകാരുടെ യാത്ര സൗകര്യം ഇല്ലാതാക്കിയത്.
കഴിഞ്ഞ ഏപ്രില്‍ 27 ന് റോഡ് പൊളിച്ച് വലിയ കുഴി എടുത്തത് ഇപ്പോഴും അതേപോലെ കിടക്കുകയാണ്. വാട്ടര്‍അഥോറിറ്റിയുടെ പൈപ്പ്ലൈന് മാറ്റുന്ന കാര്യത്തില്‍ അവ്യക്തത നിലനില്ക്കുന്നു. പ്രവൃത്തി എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് പറ്റുന്നില്ല. നാട്ടുകാരുടെ സഞ്ചാരം മുടക്കാതെ ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ നിലമ്പൂര്‍ നഗരസഭയും പരാജയപ്പെട്ടു.
വല്ലപ്പുഴയില്‍ നിന്ന് പയ്യംപള്ളിഇയ്യംമട റോഡിലൂടെ ഡിപ്പോ ഭാഗത്ത് വന്നിറങ്ങുന്ന നഗരസഭയുടെ റോഡ് മഴ പെയ്താല്‍ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാണ്. നിലമ്പൂര്‍ ടൗണിലെ ഗതാഗത കുരുക്കിന് എതിരെയും ആക്ഷേപമുണ്ട്.
ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൊതുജനങ്ങളെ സംഘടിപ്പിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നിലമ്പൂരില്‍ പ്രക്ഷോഭം നടത്തും. റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടി കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രവൃത്തിയിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആര്യാടന് ഷൗക്കത്ത് ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. വി.എ. കരീം, എന്‍.എ. കരീം, എ. ഗോപിനാഥ്, അമീര്‍ പൊറ്റമ്മല്‍, എം.കെ. ബാലകൃഷ്ണന്, ഷെറി ജോര്‍ജ്, കേമ്പില്‍ രവി, തോണിയില്‍ സുരേഷ്, ടി. സുരേഷ് കുമാര്‍, എന്‍.എം. ബഷീര്‍, ടി.എം.എസ്. ആഷിഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.