ടി.എന്‍. ഭരതനെ അനുസ്മരിച്ചു
1443661
Saturday, August 10, 2024 5:17 AM IST
നിലമ്പൂര്‍: ജനസംഘം സ്ഥാപക നേതാക്കളിലൊരാളായ ടി.എന്‍. ഭരതന് അനുസ്മരണം നിലമ്പൂരില്‍ നടത്തി. ബിജെപി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പീവീസ് ആര്‍ക്കേഡില്‍ നടത്തിയ അനുസ്മരണ യോഗം ബിജെപി ദേശീയ സമിതി അംഗം സി.കെ. പദ്മനാഭന് ഉദ്ഘാടനം ചെയ്തു. മലബാറില്‍ ജനസംഘവും ബിജെപിയും കെട്ടിപടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് ടി.എന്‍. ഭരതനെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ബിജു സാമുവല്‍ അധ്യക്ഷത വഹിച്ചു.
അഖില ഭാരതീയ സദസ്യന്‍ എസ്. സേതുമാധവന് പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, ജില്ലാ ഭാരവാഹികളായ പി. രശ്മില്‍നാഥ്, കെ.സി. വേലായുധന്, ഡോ. കെ. ഗീതാകുമാരി, സംസ്ഥാന സമിതി അംഗം സി.കെ. കുഞ്ഞുമുഹമ്മദ്, നഗരസഭ കൗണ്‍സിലര്‍ എം.കെ. വിജയനാരായണന്‍, എം.കെ.പ്രേംനാഥ്, നിലമ്പൂര്‍ ഖണ്ഡ് സംഘ് ചാലക് വേണു എന്നിവര്‍ പ്രസംഗിച്ചു.