ഇന്‍ഡോര്‍ മാര്‍ക്കറ്റിന്റെ പ്രവൃത്തി ആരംഭിച്ചു
1443652
Saturday, August 10, 2024 5:10 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ സ്വപ്ന പദ്ധതിയായ മോഡേണ്‍ ഇന്‍ഡോര്‍ മാര്‍ക്കറ്റിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. കോണ്‍ക്രീറ്റിംഗ്, മണ്ണ് നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവൃത്തികളോടെയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രവൃത്തി ആരംഭിച്ചത്.
ഒട്ടേറെ സാങ്കേതിക പ്രതിസന്ധികളെ തരണം ചെയ്ത് പുനരാരംഭിക്കുന്ന മാര്‍ക്കറ്റിന്റെ നിര്‍മാണം കാലതാമസമില്ലാതെ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാകുമെന്ന് നഗരസഭാ ചെയര്മാന് അറിയിച്ചു.