ദേശീയ വ്യാപാരദിനം ആചരിച്ചു
1443648
Saturday, August 10, 2024 5:10 AM IST
പെരിന്തല്‍മണ്ണ: ദേശീയ വ്യാപാരദിനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ മര്‍ച്ചന്റ്സ് അസോസിയേഷനും യൂത്ത് വിംഗും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും പോസ്റ്റല്‍ ഇന്‍ഷ്വറന്‍സ് ക്യാമ്പും നടത്തി. മെഡിക്കല്‍ ക്യാമ്പിന് മൗലാന ഹോസ്പിറ്റല്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം ഡോ. ഷഹീര്‍ ഹംസ നേതൃത്വം നല്കി.
പോസ്റ്റര്‍ ഇന്‍ഷ്വറന്‍സ് ക്യാമ്പിന് ഐപിബി സീനിയര്‍ മാനേജര്‍ മനാസ് ജോര്‍ജ് നേതൃത്വം നല്കി. പെരിന്തല്‍മണ്ണ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി.എസ്. മൂസു യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടാലന്റ് ലത്തീഫ്, യൂസഫ് രാമപുരം, ഫസല്‍ മലബാര്‍, കാജാ മൂഹിയുദീന്‍, പി.പി. സൈതലവി, വരിയര്‍ എസ്. ദാസ്, ഗഫൂര്‍ വള്ളൂരാന്, ഷൈജല്‍, ഹാരിസ് ഇന്ത്യന്‍, ജമീല ഈസുദീന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിലമ്പൂര്‍: വ്യാപാര ദിനത്തോടനുബന്ധിച്ച് നിലമ്പൂര്‍ വ്യാപാര ഭവനില്‍ പതാകയുയര്‍ത്തി. നിലമ്പൂര്‍ സാന്ത്വന പരിചരണ വിഭാഗത്തിനുള്ള ഫണ്ട് കൈമാറലും നിര്‍ധനരായ വയോധികര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണവും യൂണിറ്റ് പ്രസിഡന്റ് വിനോദ് പി. മേനോന് നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ. സഫറുള്ള, വൈസ് പ്രസിഡന്റ് കെ. നൗഷാദ്, നഗരസഭ കൗണ്‍സിലര്‍ രാജലക്ഷ്മി, സാന്ത്വന പരിചരണ വിഭാഗം ഭാരവാഹികളയ അബ്ദുള്‍ഹമീദ്, ഹംസ, യൂണിറ്റ് ഖജാന്‍ജി കെ.സി. അഷ്റഫ്, വൈസ് പ്രസിഡന്റുമാരായ പി.വി. സനല്‍കുമാര്‍, എസ്.എസ്. സുന്ദരന്‍, സെക്രട്ടറിമാരായ ദേവദാസ്, മുഹമ്മദ് നിസാര്‍, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
എടക്കര: കേരള വ്യാപാര വ്യവസായി ഏകോപന സമിതി ചുങ്കത്തറ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി ദിനം ആചരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയായിരുന്നു ദിനാചരണം. ജില്ലാ സെക്രട്ടറി അബ്ദുള്‍ ഹക്കീം ചങ്കരത്ത് പതാകയുയര്‍ത്തി വ്യാപാരിദിന സന്ദേശം നല്കി.
വയനാട് ദുരന്തത്തില്‍ സംഘടന നടത്തുന്ന പുനരധിവാസ ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. യൂണിറ്റിലെ ചെറുകിട വ്യാപാര മേഖലയിലെ കച്ചവടക്കാരെ സഹായിക്കുന്നതിനുള്ള വായ്പ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. യൂണിറ്റ് പ്രസിഡന്റ് പി. മധു, ജനറല്‍ സെക്രട്ടറി പി. ശിഹാബുദ്ദീന്, ട്രഷറര്‍ പി. അബ്ദുള്‍ അസീസ്, ജയിംസ് വര്‍ക്കി, ടി.വി. ജോണ്‍, ടി.കെ. സേതുമാധവന്, കെ.പി. ഷാജി, കെ.പി. റഫീഖ്, അബ്ദു ഐവ, രാധാകൃഷ്ണന്, സുനീര്‍, നവാസ്, റീന, ഗേര്‍ളി എന്നിവര്‍ പ്രസംഗിച്ചു.