ഉരുള്‍പൊട്ടൽ മേഖലയിൽ പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കണം
1443348
Friday, August 9, 2024 5:13 AM IST
പെരിന്തൽമണ്ണ: കേരളാ യൂത്ത് ഫ്രണ്ട് വള്ളിക്കുന്ന് നിയോജകമണ്ഡലം യോഗം ജില്ലാ പ്രസിഡന്റ് നിതിൻ ചാക്കോ കോവേലിൽ ഉദ്ഘാടനം ചെയ്തു. വയനാട്, വിലങ്ങാട് ദുരന്തമേഖലകളിൽ പകർച്ചവ്യാധി പ്രതിരോധം സർക്കാർ ഊർജിതമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ സംവിധാനങ്ങൾ കർശനമാക്കണമെന്നും നിർദേശം ഉയർന്നു.
കേരളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗം ആലിക്കുട്ടി എറക്കോട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റായി വൈഷ്ണവ് മുല്ലപ്പള്ളിയേയും സെക്രട്ടറിയായി പി.പി. പ്രകാശനേയും തെരഞ്ഞെടുത്തു.
പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് സിദ്ധാനന്ദൻ വള്ളിക്കുന്ന്, യൂത്ത് ഫ്രണ്ട് ജില്ലാ ട്രഷറർ സജേഷ് ഫിലിപ്പ്, മൊയിദീൻകുട്ടി ചാക്കപ്പാറ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ഫ്രണ്ടിലേക്ക് കടന്നുവന്ന പുതിയ പ്രവർത്തകർക്ക് ജില്ലാ പ്രസിഡന്റ് അംഗത്വം നൽകി.