സഹകരണ ഭവന് നിര്‍മാണ ഫണ്ട് കൈമാറി
1443346
Friday, August 9, 2024 5:13 AM IST
മലപ്പുറം: കേരള കോ ഓപറേറ്റീവ് പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന കമ്മിറ്റി നിര്‍മിക്കുന്ന സഹകരണ ഭവന് നിര്‍മാണ ഫണ്ടിലേക്ക് കൊണ്ടോട്ടി താലൂക്കിന്റെ ആദ്യഗഡു തുക കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി. എ. ജബ്ബാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഡയറക്ടര്‍ സി. ടി. മുഹമ്മദ്,
സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ പാക്കത്തിന് നല്കി. യോഗത്തില്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ സലാം, ഉമ്മര്‍ പൂക്കോട്ടൂര്‍, കുഞ്ഞി മുഹമ്മദ് ആമിന്, വി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.