കവളമുക്കട്ടക്ക് സ്വന്തം കളിസ്ഥലമായി
1437527
Saturday, July 20, 2024 5:17 AM IST
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട ജിഎല്‍പി സ്കൂളിനെ യുപി സ്കൂളാക്കി ഉയര്‍ത്തുന്നതിനും പൊതുകളിസ്ഥലം നിര്‍മിക്കുന്നതിനുമായി വാങ്ങിയ സ്ഥലത്തിന്റെ ആധാരം കൈമാറി. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്റെ നേതൃത്വത്തിലാണ് ആധാരം കൈമാറിയത്.
അബ്ദുള്‍കബീര്‍ അഞ്ചച്ചവിടിയുടെ പക്കല്‍ നിന്നു 97 സെന്റ് സ്ഥലമാണ് വാങ്ങിയത്. അമരമ്പലം ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയും ബാക്കി വരുന്ന തുക തദ്ദേശവാസികള്‍ സ്വരൂപിച്ചുമാണ് സ്ഥലം വാങ്ങിയത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അനീഷ് കവളമുക്കട്ട അധ്യക്ഷത വഹിച്ചു.
പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറി റെനി സൈമന് ആധാരം കൈമാറി. ബ്ലോക്ക് അംഗം പി.എം. ബിജു, പഞ്ചായത്തംഗങ്ങളായ അബ്ദുള്‍ ഹമീദ് ലബ്ബ, വി.കെ. ബാലസുബ്രഹ്മണ്യന്, എ.കെ. ഉഷ, രാജശ്രീ, എം.എ. റസാഖ്, നിഷാദ് പൂക്കോട്ടുംപാടം,
വി.പി. അഫീഫ, വിലാസിനി, സ്കൂള്‍ പിടിഎ പ്രസിഡന്റ് ജലീല്‍, ജനകീയ കമ്മിറ്റി ഭാരവാഹികളായ ലിനീഷ്, പ്രഭാകരന് മുതുക്കാട്, കെ. വാസുദേവന്‍, അമീര്‍ വള്ളിക്കാടന്, അബ്ദുള്‍ റഷീദ്, സുനില്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.