യൂത്ത് ലീഗ് സമരം രാഷ്ട്രീയ പ്രേരിതമെന്ന്
1435976
Sunday, July 14, 2024 5:58 AM IST
കരുവാരകുണ്ട്: ലാപ്ടോപ് വിതരണ പദ്ധതിക്കെതിരേ യൂത്ത് ലീഗ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി. ജില്ലാ പഞ്ചായത്ത് നല്‍കാമെന്നേറ്റ ആറ് ലക്ഷം കൂടി ഉള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്ത് 10 ലക്ഷത്തിന്റെ പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഇതുവരെ ഫണ്ട് തന്നില്ല. 41 അപേക്ഷകരില്‍ നിന്ന് പൂര്‍ണമായ രേഖകള്‍ സമര്‍പ്പിച്ച 16 പേര്‍ക്കാണ് ഇപ്പോള്‍ ലാപ്ടോപ്പുകള് വിതരണം ചെയ്തത്.
സര്‍ക്കാര്‍ അംഗീകാരമുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ലാപ്ടോപ് ഒന്നിന് 39,990 രൂപക്കാണ് 16 എണ്ണം വാങ്ങിയത്. ഈയിനത്തില്‍ 3,99,900 രൂപ ഈ വര്‍ഷം ചെലവഴിക്കുകയും ചെയ്തു. ഇടത് ഭരണസമിതി നടത്തുന്ന ജനക്ഷേമ പദ്ധതികളോടുള്ള അസഹിഷ്ണുതയാണ് സമരത്തിന് പിന്നിലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മയും വൈസ് പ്രസിഡന്റ് മീത്തില്‍ ലത്തീഫും ആരോപിച്ചു.