കേരള ലേബര്‍ മൂവ്മെന്റ് കണ്വന്ഷന്
1435974
Sunday, July 14, 2024 5:58 AM IST
എടക്കര: കേരള ലേബര്‍ മൂവ്മെന്റ് നിലമ്പൂര്‍-മണിമൂളി റീജ്യണല്‍ കണ്വന്ഷന് മണിമൂളി പാസ്റ്ററല്‍ സെന്ററില്‍ നടന്നു. നിലമ്പൂര്‍-മണിമൂളി റീജ്യണല്‍ സിഞ്ചൂലൂസ് ഫാ. ബെന്നി മുതിരകാല ഉദ്ഘാടനം ചെയ്തു.
നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഫൊറോന വികാരി ഫാ. ജെയ്സണ്‍ കുഴികണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. പാസ്റ്ററൽ സെന്റര്‍ ഡയറക്ടര്‍ ഫാ. പ്രിന്‍സ് തെക്കേതില്‍, മണിമൂളി ഫൊറോന കോ ഓര്‍ഡിനേറ്റര്‍ അനിഷ് മൂലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
സാമൂഹ്യ സുരക്ഷാപദ്ധതികള്‍, സാധ്യതകള്‍, പിന്നാക്ക വികസന കോര്പറേഷന് പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ ഫാ. ജിനോജ് പാലത്തടവും പോസ്റ്റ് ഓഫീസ് സുരക്ഷാ പദ്ധതികള്‍ വിഷയത്തില്‍ ഡെവലപ്മെന്റ് ഓഫീസര്‍ ദിലിപ് കുമാറും ക്ലാസെടുത്തു.