ആരോഗ്യ, ജീവന്‍രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
1435965
Sunday, July 14, 2024 5:52 AM IST
അങ്ങാടിപ്പുറം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് അങ്ങാടിപ്പുറം ബ്ലോക്ക് വനിതാ വേദി അങ്ങാടിപ്പുറം പെന്ഷന് ഭവനില്‍ ആരോഗ്യ, ജീവന്‍രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മൗലാന ആശുപത്രിയിലെ അനസ്തേഷ്യോളജി മേധാവി ഡോ. പി. ശശിധരന് ക്ലാസെടുത്തു.
എം. സേതുമാധവന് അധ്യക്ഷത വഹിച്ചു. വി.എം. സുനന്ദ, ബ്ലോക്ക് വനിതാ കണ്‍വീനര്‍ പി. അംബിക എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് വനിതാ കമ്മിറ്റി ഡോക്ടര്‍ക്കു സ്നേഹോപഹാരം നല്കി.