സ്നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി
1435964
Sunday, July 14, 2024 5:52 AM IST
എടക്കര: മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപക രക്ഷകര്‍തൃ സമിതിയുടെ കൈത്താങ്ങില്‍ നിര്‍മിച്ച സ്നേഹ ഭവനം കൈമാറി. സ്കൂളിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പിടിഎയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് സ്നേഹ ഭവനം ഒരുക്കിയത്.
കോ ഓറേറ്റ് മാനേജര്‍ ഫാ. സിജോ ഇളകുന്നപ്പുഴ സ്നേഹ ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജൂഡി തോമസ് അധ്യക്ഷത വഹിച്ചു. മണിമൂളി-നിലമ്പൂര്‍ മേഖലാ സിഞ്ചൂ ലൂസ് ഫാ. ബെന്നി മുതിരകാല, പ്രധാനാധ്യാപകന് എ.ടി. ഷാജി, ആന്റോ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍,
പഞ്ചായത്തംഗം പി.പി. ഷിയാജ്, ചാന്ദിനി ജോസഫ്, ടാജ് തോമസ്, കെ.എസ്. ജോര്‍ജ്കുട്ടി, പ്രിയ ജോര്‍ജ്, സന്തോഷ്, സിജു സേവിയര്‍, സ്റ്റീഫന്‍, ഉസ്മാന്, ലത്തീഫ്, ഷാഹിന, മനേക, സിനി, സമീറ, ജോണ്‍സി എന്നിവര്‍ പ്രസംഗിച്ചു.