ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ പ്രക്ഷോഭം
1435696
Saturday, July 13, 2024 5:02 AM IST
പെരിന്തല്‍മണ്ണ: ഓരാടംപാലം-മാനത്തുമംഗലം ബൈപാസിന് "എന്താണ് സര്‍ക്കാരേ തടസം' എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ പ്രചാരണ പോസ്റ്റര്‍ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് മുഹമ്മദലി തിരൂര്‍ക്കാടിന് നല്കി ഉദ്ഘാടനം ചെയ്തു.
2010ല്‍ ഭരണാനുമതി ലഭിക്കുകയും 10 കോടി അനുവദിച്ച് അലൈന്മെന്റ് ഫിക്സ് ചെയ്ത് സര്‍വേ പൂര്‍ത്തീകരിച്ച് സര്‍വേ കല്ലുകള്‍ നാട്ടുകയും ചെയ്ത പദ്ധതി ഭരണകൂടത്തിന്റെ അവഗണന മൂലം നടപ്പാകാതെ കിടക്കുകയാണ്.
ജില്ലാ സെക്രട്ടറിമാരായ ഖാദര്‍ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയില്‍, മണ്ഡലം പ്രസിഡന്റ് കെ.പി. ഫാറൂഖ്, സി.എച്ച്. മുഖീമുദ്ദീന്‍, ദാനിഷ് മങ്കട, അഷ്റഫ് കുറുവ, സൈതാലി, വലമ്പൂര്‍, ശിഹാബ് തിരൂര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.