ലോക പേപ്പര്‍ ദിനാചരണം
1435691
Saturday, July 13, 2024 5:02 AM IST
പൂക്കോട്ടുംപാടം: ലോക പേപ്പര്‍ ദിനാചരണത്തോടനുബന്ധിച്ച് പൂക്കോട്ടുംപാടം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ പേപ്പര്‍ ബാഗുകള്‍ നിര്‍മിച്ചു. പ്ലാസ്റ്റിക്കിനെതിരേ ജൈവ ബദല്‍ എന്ന ആശയം കുട്ടികള്‍ക്കിടയില്‍ പരിചയപ്പെടുത്തലായിരുന്നു ലക്ഷ്യം.
പേപ്പര്‍ ബാഗ് നിര്‍മാണോദ്ഘാടനം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എ. മനോജ്കുമാര്‍ നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ അബ്ദുള്‍ റഫീക്ക്, വോളണ്ടിയര്‍മാരായ റിഹാന് കടവത്ത്, ഫംന എന്നിവര്‍ പ്രസംഗിച്ചു. നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ പൂക്കോട്ടുംപാടത്തെ കടകളില്‍ വിതരണം ചെയ്തു.