ചുങ്കത്തറ ഡയാലിസിസ് സെന്റര്‍: പോത്തുകല്ലില്‍ യോഗം ചേര്‍ന്നു
1435688
Saturday, July 13, 2024 4:54 AM IST
എടക്കര: ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ നാലാമത്തെ ഷിഫ്റ്റ് തുടങ്ങുന്നതിന്റെ ഭാഗമായി സപ്പോര്‍ട്ടിംഗ് കമ്മിറ്റിയായ "മരുപ്പച്ച’യുടെ നേതൃത്വത്തില്‍ പോത്തുകല്‍ പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍ അധ്യക്ഷത വഹിച്ചു.
മരുപ്പച്ച കോ ഓര്‍ഡിനേറ്റര്‍ റഹ്മത്തുല്ല മൈലാടി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍, ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസമ്മ മത്തായി, പി.പി. സുഗതന്, പി. മുസ്തഫ, എം. ജാഫര്‍, തുരുത്തേല്‍ രാജു, കരീം കണ്ണിയന്‍, റുബീന കിണറ്റിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത് വാര്‍ഡുകളില്‍ ഏകദിന ധനസമാഹരണം നടത്താന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍ ചെയര്‍പേഴ്സണായും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റുബീന കിണറ്റിങ്ങല്‍ കണ്‍വീനറുമായി 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.