ബീഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയ സംഭവം: ഓഗസ്റ്റ് അഞ്ചിന് വിചാരണ
1435682
Saturday, July 13, 2024 4:54 AM IST
മഞ്ചേരി: കിഴിശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പൂര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി (36) മരിച്ച കേസില്‍ ഓഗസ്റ്റ് അഞ്ചിന് വിചാരണ ആരംഭിക്കും. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് ടി. ജി. വര്‍ഗീസ് മുമ്പാകെയാണ് വിചാരണ ആരംഭിക്കുന്നത്.
കേസില്‍ ഉള്‍പ്പെട്ട ഒമ്പതു പ്രതികളില്‍ എട്ടു പ്രതികളും ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിലാണ്. കേസിലെ എട്ടാം പ്രതി അബ്ദുള്‍നാസര്‍ ഹൈക്കോടതി മുമ്പാകെ ബോധിപ്പിച്ച ജാമ്യ അപേക്ഷയില്‍ 2024 ജൂണ്‍ 24ന് നാല് മാസത്തിനകം വിചാരണ പൂര്‍ത്തീകരിക്കണമെന്ന ഉത്തരവ് വന്ന സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ വേഗത്തിലായത്.