ഇഎംഎസ് ഭവനപദ്ധതി: അഞ്ചാമത്തെ വീടിന് കുറ്റിയടിച്ചു
1435388
Friday, July 12, 2024 4:06 AM IST
ഏലംകുളം: ഏലംകുളം സർവീസ് സഹകരണ ബാങ്ക് നിർധനരായ "എ' ക്ലാസ് അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഇഎംഎസ് ഭവനപദ്ധതി എന്ന പേരിൽ നിർമിച്ചു നൽകുന്ന അഞ്ചാമത്തെ വീടിന് കുറ്റിയടിച്ചു.
ഏലംകുളം ചെങ്ങണംപറ്റയിലെ പള്ളിയാൽ വീട്ടിൽ ശോഭനകുമാരിക്കായി നിർമിക്കുന്ന വീടിന്റെ കുറ്റിയടിക്കൽ ബാങ്ക് പ്രസിഡന്റ് പി. ഗോവിന്ദ പ്രസാദ് നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ. വാസുദേവൻ, വാർഡ് മെംബർ പി. സുധീർ ബാബു, ഭരണ സമിതി അംഗങ്ങളായ എം.കെ. ആരീഫ്, സി.വി. ഷീബ, കർഷക തൊഴിലാളി യൂണിയൻ ഏലംകുളം പഞ്ചായത്ത് സെക്രട്ടറി എ.കെ. വാസുദേവൻ, വി. മൊയ്തുട്ടി ഹാജി സംബന്ധിച്ചു.