പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഒപ്പുമതിൽ സ്ഥാപിച്ചു
1435381
Friday, July 12, 2024 4:06 AM IST
വെട്ടത്തൂർ: സർക്കാർ കുരുക്കിൽ തദ്ദേശ ഭരണം വഴി മുട്ടുന്നതിൽ മുസ്ലിം ലീഗ് ജനപ്രതിനിധികൾ ഒപ്പ് മതിൽ പ്രതിഷേധ സമരം വെട്ടത്തൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ചു.
2023-2024 വാർഷിക പദ്ധതിക്ക് വേണ്ടി ഗ്രാമ പഞ്ചായത്തുകൾക്ക് സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച മുഴുവൻ തുകയും നൽകുക,ആറ് മാസത്തെ ക്ഷേമ പെൻഷൻ അടിയന്തിരമായി വിതരണം ചെയ്യുക,2023-24 വർഷത്തിൽ മാർച്ച് 25 ന് മുൻപ് നൽകിയ ബില്ലുകളുടെ പണം നൽകാതെ സാങ്കേതിക കുരുക്ക് ഉണ്ടാക്കിയ ട്രഷറി ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുക, ഗുണഭോക്താക്കൾക്ക് പണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടന്നത്.
വെട്ടത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പുത്തൻക്കോട്ടിൽ മജീദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.ടി. ഷിയാസ്, സത്താർ പ്രസംഗിച്ചു.
മങ്കട: സർക്കാർ കുരുക്കിൽ തദ്ദേശ ഭരണം വഴി മുട്ടുന്നതിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒപ്പു മതിൽ സംഘടിപ്പിച്ചു.
2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2928 കോടി രൂപ കവർന്നെടുത്ത ഇടതുപക്ഷ സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും സർക്കാർ ബജറ്റ് വിഹിതം അനുവദിക്കാതിരുന്നത് മൂലം തദ്ദേശസ്ഥാപനങ്ങളിൽ രൂപപ്പെട്ട ഭരണ പ്രതിസന്ധിക്ക് പരിഹാരം കാണുക,
2023-24 വർഷം അനുവദിക്കാതിരുന്ന മെയിന്റനൻസ് ഗ്രാന്റിലെ 1215 കോടിയും ജനറൽ പർപ്പസ് ഗ്രാന്റിലെ 557 കോടിയും പ്രത്യേക വിഹിതമായി അനുവദിക്കുക, 2024 മാർച്ച് 25 നകം ട്രഷറിയിൽ സമർപ്പിച്ചിട്ടും പണം അനുവദിക്കാതെ തിരിച്ചു നൽകിയ 1156.12 കോടി രൂപ പ്രത്യേക വിഹിതമായ അനുവദിക്കുക,2023-24 ലെ ഭിന്നശേഷി സ്കോളർഷിപ്പ് അന്യായമായി തടഞ്ഞ ഉദ്യോഗസ്ഥരുടെ മനുഷ്യത്വം ഇല്ലായ്മക്കെതിരേ പ്രതികരിക്കുക .
2023-24 വർഷാവസാനം ടോക്കൺ നൽകാതെ ട്രഷറി ബില്ലുകളുടെ മുൻഗണന അട്ടിമറിച്ചട്രഷറി ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ലോക്കൽ ഗവൺമെന്റ്, മെമ്പേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിൽ സംഘടിപ്പിച്ച ഒപ്പു മതിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ്. കെ വി. ജുവൈരിയ ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ വെള്ളേക്കാട്ട്, ഫൗസിയ പെരുമ്പള്ളി, മെമ്പർമാരായ അസ്മാബി, ജമീല ടീച്ചർ, ഷബീബ തോരപ്പ, റഹ്മത്തുന്നിസ.എം എന്നിവർ പങ്കെടുത്തു.