നീർത്തട സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്തു
1429943
Monday, June 17, 2024 5:44 AM IST
അങ്ങാടിപ്പുറം: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നിർവഹണ ഏജൻസിയായി നടപ്പിലാക്കുന്ന പിഎംകെഎസ്വൈ 2.0 (നീർത്തട ഘടകം) പദ്ധതിയുടെ ഭാഗമായി നടത്തുന്ന നീർത്തട സംരക്ഷണ യാത്രയുടെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷ വഹിച്ചു.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഷബീർ കറുമുക്കിൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. നജ്മ തബ്ഷീറ, ചെയർമാൻ അയമു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വാക്കാട്ടിൽ സുനിൽ ബാബു,
വാർഡ് മെമ്പർമാരായ ജസീന അങ്കക്കാടൻ, ദാമോദരൻ, കെ.ടി. അൻവർ സാദത്ത്, ബഷീർ തൂമ്പലക്കാടൻ, ഹാരിസ് കളത്തിൽ, അബു താഹിർ തങ്ങൾ, കെ.എസ്. അനീഷ് , ബ്ലോക്ക് കോഡിനേറ്റർ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.