ഹജ്ജ് കര്‍മത്തിനിടെ വയോധികന് കുഴഞ്ഞുവീണു മരിച്ചു
1429491
Saturday, June 15, 2024 10:12 PM IST
മഞ്ചേരി: ഹജ്ജ് കര്‍മത്തിനിടെ വയോധികന് അറഫായില് കുഴഞ്ഞുവീണു മരിച്ചു. മഞ്ചേരി കുട്ടശേരി മേലേതില്‍ നീണ്ടംകോട്ടില്‍ അബ്ദുള്ള ഹാജി എന്ന അബ്ദുഹാജി (68) ആണ് മരണപ്പെട്ടത്. സ്വകാര്യ ഗ്രൂപ്പ് വഴിയാണ് അബ്ദുഹാജി മകനും ഭാര്യക്കുമൊപ്പം മക്കയിലേക്ക് തിരിച്ചത്.
വെള്ളിയാഴ്ച മിനായിലെ താമസം പൂര്‍ത്തിയാക്കി ഭാര്യ ഹലീമയോടും മകന് ഫാഇസിനോടുമൊപ്പം അറഫായില് വാഹനമിറങ്ങി നടന്നു നീങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സന്നദ്ധ സേവകരും മറ്റും ചേര്‍ന്ന് ഹാജിമാര്‍ക്ക് വേണ്ടി തയാറാക്കിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഫൈസല്‍ മറ്റൊരു മകനാണ്. മരുമക്കള്‍: ബൈസ ഫര്‍ഹാന, തസ്നിയ. സഹോദരങ്ങള്‍: മൊയ്തീന് ഹാജി, അബ്ദുറഹ്മാന്, ഫാത്വിമ, ആയിശ.