ഭിന്നശേഷിക്കാര്‍ക്ക് അവകാശ രേഖ ലഭ്യമാക്കാനൊരുങ്ങി മഞ്ചേരി നഗരസഭ
1429444
Saturday, June 15, 2024 5:42 AM IST
മഞ്ചേരി: ഭിന്നശേഷിക്കാരുടെ അവകാശരേഖയായ യുഡിഐഡി നഗരസഭയിലെ മുഴുവന്‍ അര്‍ഹര്‍ക്കും ലഭ്യമാക്കാനൊരുങ്ങി മഞ്ചേരി മുനിസിപ്പാലിറ്റി. 2016ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെ ചുവട് പിടിച്ച് മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യുഡിഐഡി ലഭ്യമാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ നഗരസഭയാകാനാണ് നഗരസഭയുടെ ശ്രമം.
ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആറുമാസമായി നടന്നു വരികയാണ്. നഗരസഭയില്‍ 1200 ലധികം ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്ക്. ഇവരുടെ സര്‍വേയായ "തന്മുദ്ര' ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. യുഡിഐഡി മുഴുവന്‍ അര്‍ഹര്‍ക്കും ലഭ്യമാക്കുന്നതിനുമുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, അക്ഷയ കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കായി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എന്എംഎല്സി, യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, എന്‍.കെ. ഖൈറുന്നീസ, സി.സക്കീന, കൗണ്‍സിലര്‍മാരായ മരുന്നന്‍ മുഹമ്മദ്, സി.പി. അബ്ദുല്‍കരീം, ചിറക്കല്‍ രാജന്, ഹുസൈന് മേച്ചേരി, വി.സി. മോഹനന്, ജസീനാബി അലി, സുലൈഖ നൊട്ടിത്തൊടി,
നഗരസഭ സെക്രട്ടറി എച്ച്. സിമി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ സഫിയ, പി. ഗിരിജ എന്നിവര്‍ സംസാരിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന് ജില്ല കോഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, കോഓര്‍ഡിനേറ്റര്‍ റാഫി എന്നിവര്‍ നേതൃത്വം നല്കി. നഗരസഭയില്‍ ഇതിനകം 1080 ഭിന്നശേഷിക്കാര്‍ യുഡിഐഡി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതില്‍ 70 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരാണ്. ഇവര്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ സ്പെഷ്യല്‍ ബോര്‍ഡ് ചേരുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.