പ്രഥമ അഡ്വ.ഷെരീഫ് ഉള്ളത്ത് പുരസ്കാരം ടി.കെ. ഹംസ ഏറ്റുവാങ്ങി
1429249
Friday, June 14, 2024 5:51 AM IST
മഞ്ചേരി: സാമൂഹിക പ്രവർത്തകനായിരുന്ന അഡ്വ. ഷെരീഫ് ഉള്ളത്തിന്റെ സ്മരണാർഥം കേരള സാംസ്കാരിക പരിഷത്ത് ഏർപ്പെടുത്തിയ പ്രഥമ അഡ്വ. ഷെരീഫ് ഉള്ളത്ത് പുരസ്കാരം മുൻമന്ത്രിയും വഖഫ് ബോർഡ് മുൻ അധ്യക്ഷനുമായ ടി.കെ. ഹംസക്ക് ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് സമ്മാനിച്ചു. അനുസ്മരണ യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അനുസ്മരണ പരിപാടികളുടെ ഭാഗമായി സ്ത്രീകളെ സ്വയംതൊഴിൽ പരിശീലനത്തിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മുളകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണ പരിശീലനം സൗജന്യമായി നൽകുന്ന സ്വയം തൊഴിൽ പരിശീലന പരിപാടി പി.ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കെ. സൈതാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
അഡ്വ.സുജാത വർമ്മ, മുനിസിപ്പൽ വൈസ് ചെയർമാൻ വി.പി. ഫിറോസ്, റഷീദ് പറമ്പൻ, ഫൈസൽ എളേറ്റിൽ, അഡ്വ. ഫിറോസ്ബാബു, ഒ.എം.കരുവാരകുണ്ട്, സിതാര ഉള്ളത്ത്, പി. ഷംസുദ്ദീൻ, പി.കെ.സത്യപാലൻ, അയ്യൂബ് മേലേടത്ത്, ബദറുദ്ദീൻ ഗുരുവായൂർ, മൂസാൻ പാട്ടില്ലത്ത്, സലാം പനോളി,
ഷെമീജ് കാളികാവ്, അഷറഫ് വാവാട് , അഡ്വ.പി.എം.സഫറുള്ള, മഹേഷ് ചിത്രവർണ്ണം, നാസർ മാട്ടുമ്മൽ, അഡ്വ.പി.പി.എ സഗീർ, ഡോ.കെ.വി. മുഹമ്മദ് കുഞ്ഞി, അഡ്വ. വിപിൻനാഥ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രശസ്ത സേവനം നൽകിയവരെയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.