അപകട ഭീഷണി ഉയർത്തി ജില്ലാ ആശുപത്രിയുടെ ചുറ്റുമതിൽ
1429038
Thursday, June 13, 2024 6:01 AM IST
പെരിന്തൽമണ്ണ: കോഴിക്കോട് -പാലക്കാട് ദേശീയ പാതയോട് ചേർന്ന് നിൽക്കുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മുൻവശത്തുള്ള മതിൽ പൊളിഞ്ഞിട്ട് ഒരു വർഷത്തിലേറെയായി.
മതിലിനോട് ചേർന്ന് റോഡരികിൽ ഉണ്ടായിരുന്ന ആംബുലൻസ് പാർക്കിലേക്കാണ് അന്ന് ആ മതില് പൊളിഞ്ഞു വീണത്. അതേസമയം ആംബുലൻസ് പാർക്കിലേക്ക് പൊളിഞ്ഞു വീണ ജില്ലാ ആശുപത്രിയുടെ മതിൽ ഇപ്പോഴും അതുപോലെ കിടക്കുന്ന അവസ്ഥയാണ്.
ഇനിയും പൊളിയാൻ നിൽക്കുന്നുമുണ്ട്.നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലുംയാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഈ വർഷക്കാലത്ത് എങ്കിലും മതിൽ നന്നാക്കിയിട്ടില്ലെങ്കിൽ അപകട സാധ്യത കൂടുതലാകുമെന്ന് മുന്നറിയിപ്പ് നൽകി. ആയതിനാൽ എത്രയും പെട്ടെന്ന് മതിൽ നന്നാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ(എഒ ഡിഎ) മലപ്പുറം ജില്ലാ പ്രസിഡന്റ് ഷബീർ കൊളത്തൂർ ആവശ്യപ്പെട്ടു.