സിവില്‍ ഡിഫന്‍സ് ആപ്തമിത്ര അംഗങ്ങള്‍ക്കുള്ള ഫയര്‍ ബീറ്ററുകള്‍ നല്കി അഗ്നിരക്ഷാ സേന
1425374
Monday, May 27, 2024 7:52 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ഫയര്‍ ഓഫീസിന് കീഴിലെ സിവില്‍ ഡിഫന്‍സ് ആപ്തമിത്ര വോളണ്ടിയര്‍മാര്‍ക്ക് ഓരോ പഞ്ചായത്തിലേക്കും അഞ്ച് ഫയര്‍ ബീറ്ററുകള്‍ വീതം വിതരണം ചെയ്തു. നിലമ്പൂര്‍ നഗരസഭക്കും ഒമ്പത് പഞ്ചായത്തുകള്‍ക്കുമായി 50 ഫയര്‍ ബീറ്ററുകളാണ് നല്‍കിയത്.
നിലമ്പൂര്‍ ഫയര്സ്റ്റേഷന് പരിസരത്ത് നടന്ന ചടങ്ങ് മഞ്ചേരി ഫയര്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിലമ്പൂര്‍ സ്റ്റേഷന് ഓഫീസര്‍ ബാബുരാജന് അധ്യക്ഷത വഹിച്ചു. സിവില്‍ ഡിഫന്‍സ് കോ-ഓര്‍ഡിനേറ്റര്‍ എ.പി. ഷിഫിന്, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്ഡന് റിജുരാജ്, സഞ്ചു, സുനില്‍ പുഞ്ചക്കൊല്ലി എന്നിവര്‍ സംസാരിച്ചു. മഞ്ചേരി എസ്ടിഒ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലാണ് വിതരണ ചടങ്ങുകള്‍ നടന്നത്. ചൂരല്‍ കൊണ്ട് നിര്‍മിച്ച ഉറപ്പുള്ള ഫയര്‍ ബീറ്ററുകളാണ് വിതരണം ചെയ്തത്.