തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ ഒ​ഴി​യും
Monday, May 27, 2024 7:52 AM IST
മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ ഇ​ന്ന് ഒ​ഴി​യും. യു​ഡി​എ​ഫി​ലെ മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ഷാ​ഹി​ദ മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​പ്ര​കാ​ശ് ബാ​ബു എ​ന്നി​വ​ർ രാ​ജി​വ​യ്ക്കു​ന്ന​ത്. രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് രാ​ജി സ​മ​ർ​പ്പി​ക്കും. നി​ല​വി​ൽ പ്ര​സി​ഡ​ന്‍റ് പ​ദ​വി മു​സ്ലിം ലീ​ഗി​നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം കോ​ൺ​ഗ്ര​സി​നു​മാ​ണ്.

യു​ഡി​എ​ഫി​ലെ മു​ൻ​ധാ​ര​ണ​പ്ര​കാ​രം 40 മാ​സം പ്ര​സി​ഡ​ന്‍റ് പ​ദ​വി മു​സ്ലിം ലീ​ഗി​നും, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം കോ​ൺ​ഗ്ര​സി​നു​മാ​ണ്. ശേ​ഷം വ​രു​ന്ന 20 മാ​സം പ്ര​സി​ഡ​ന്‍റ് പ​ദ​വി കോ​ൺ​ഗ്ര​സി​നും വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ഗി​നും വ​ച്ചു മാ​റാ​നാ​യി​രു​ന്നു ധാ​ര​ണ. കാ​ലാ​വ​ധി ഇ​ന്ന് പൂ​ർ​ത്തി​യാ​കും. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​ണ്. അ​ഞ്ച് അം​ഗ​ങ്ങ​ളു​ള്ള കോ​ൺ​ഗ്ര​സി​ന് മൂ​ന്ന് വ​നി​താ അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

യു.​കെ. മ​ഞ്ജു​ഷ, സി​മി​ലി കാ​ര​യി​ൽ, സീ​ന​രാ​ജ​ൻ എ​ന്നി​വ​രാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള​ത്. യു.​കെ. മ​ഞ്ജു​ഷ നി​ല​വി​ൽ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യാ​ണ്. ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് ന​റു​ക്ക് വീ​ഴാ​നാ​ണ് സാ​ധ്യ​ത. മു​സ്ലിം ലീ​ഗി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് യു​വ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് സ്ഥാ​ന​ങ്ങ​ൾ വ​ച്ചു​മാ​റു​ന്ന​ത് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. അ​ന്ന​ത്തെ എം​എ​ൽ​എ അ​ഡ്വ. എം. ​ഉ​മ്മ​റും ജി​ല്ലാ ക​മ്മി​റ്റി​യും ഇ​ട​പെ​ട്ടാ​ണ് ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ക്കി​യ​ത്. 23 അം​ഗ സ​മി​തി​യി​ൽ ലീ​ഗി​ന് പ​ത്തും കോ​ൺ​ഗ്ര​സി​ന് അ​ഞ്ചും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.