"സമന്വയ വിദ്യാഭ്യാസം ധർമബോധമുള്ള തലമുറയെ വാർത്തെടുക്കും'
1425371
Monday, May 27, 2024 7:52 AM IST
പെരിന്തൽമണ്ണ: മതവിജ്ഞാനവും ശാസ്ത്ര മാനവിക ഭാഷാ വിഷയങ്ങളും സമന്വയിപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസം ധർമബോധവും സദാചാരനിഷ്ഠയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുമെന്ന് പി.അബ്ദുൽ ഹമീദ് എംഎൽഎ പറഞ്ഞു.
പൂപ്പലം നൂരിയ്യ യതീംഖാനയിലെ നിസ വിമൺസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഒ.എം.എസ്. തങ്ങൾ മണ്ണാർമല അധ്യക്ഷത വഹിച്ചു. പട്ടാണി മാനുഹാജി, സയ്യിദ് മുഹമ്മദ്കോയ തങ്ങൾ, പാതായ്ക്കര അഡ്വ.കെ.ടി. ഉമർ ഹംസ ഹൈതമി, നിസ കോളജ് പ്രിൻസിപ്പൽ അബ്ദുസ്സലാം ഫൈസി അമാനത്ത്, പി.കുഞ്ഞിത്തേനു ഹാജി, ഉമർ ഫാറൂഖ് , പി.എ.അസീസ് പട്ടിക്കാട് , എം.ടി. മൊയ്തീൻകുട്ടി ദാരിമി, വി.സി. അബ്ദുറഹിമാൻ, പത്തത്ത് ജാഫർ, ടി.ടി. ശറഫുദ്ദീൻഹാജി, ഉസ്മാൻ താമരത്ത് , കുറ്റീരി മാനുപ്പ , വിവിധ മഹല്ല് ഭാരവാഹികൾ, ഖത്തീബുമാർ എന്നിവർ പ്രസംഗിച്ചു.